കൊവിഡ് -19 : കുവൈറ്റില്‍ ഇന്ന് 3 മരണം; പുതുതായി രോഗം സ്ഥിരീകരിച്ചത് 165 പേര്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 692 പേർക്ക്

Jaihind News Bureau
Wednesday, May 27, 2020

കുവൈറ്റില്‍ കൊവിഡ് -19 മൂലം 3 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 175 ആയി. 692 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 23,267 ആയി.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 165 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 7395 ആയി. പുതിയതായി 640 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 7946 ആയി . 15146 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .