കുവൈറ്റില്‍ കൊവിഡ് മൂലം 6 മരണം : 841 പേര്‍ക്ക് പുതിയതായി രോഗം

Jaihind News Bureau
Monday, May 18, 2020

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് മൂലം 6 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 118 ആയി. 841 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 15,691 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 232 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 5,074 ആയി. പുതിയതായി 246 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 4,339 ആയി. 11,234 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.