യുഎഇയില്‍ ഒരേദിനം ആറു മരണം : രോഗികള്‍ 8238 ആയി ; അബുദാബിയില്‍ പബ്ലിക് ബസ് സര്‍വീസുകള്‍ നിര്‍ത്തി

Jaihind News Bureau
Wednesday, April 22, 2020

ദുബായ് : യുഎഇയില്‍ ഇന്ന് കൊവിഡ് മൂലം ആറുപേര്‍ മരിച്ചു. ഇത് ആദ്യമായാണ് ഇത്രയും പേര്‍ ഒന്നിച്ചുള്ള മരണം ഒരേ ദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ, ആകെ മരണം 52 ആയി വര്‍ധിച്ചു. ഇന്ന് 483 പേരില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗികള്‍ 8238 ആയി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 1546 ആയും കൂടി.

അതേസമയം, അബുദാബിയില്‍ പബ്ലിക്ക് ബസ് സര്‍വീസുകള്‍ ഏപ്രില്‍ 23 വ്യാഴാഴ്ച മുതല്‍ നിര്‍ത്തി വെയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതനുസരിച്ച്, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് ഇല്ലെന്ന് അബുദാബി മുനിസിപ്പാലിറ്റീസ്-ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.