കുവൈറ്റില്‍ കൊവിഡ്-19 മൂലം 2 മരണം കൂടി; 587 പേർക്ക് കൂടി രോഗബാധ

Jaihind News Bureau
Tuesday, September 29, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 2 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 607 ആയി. 587 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1,04,568 ആയി. 538 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 96,049 ആയി. 7,912 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.