അഞ്ച് റോഹിംഗ്യ അഭയാര്‍ഥികള്‍ വിഴിഞ്ഞത്ത് കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, October 3, 2018

റോഹിംഗ്യൻ അഭയാർഥികളെ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ എടുത്തു. വിഴിഞ്ഞത്ത് എത്തി ഇവരുടെ രേഖകൾ പോലീസ് പരിശോധിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് വിഴിഞ്ഞത്ത് എത്തിയത്.

ഹൈദരബാദിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ടെയിൻ മാർഗമാണ് തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് റോഡ് മാർഗം വിഴിഞ്ഞത് എത്തിയ ഒരു കുടംബത്തിലെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡയിൽ എടുത്തു. രണ്ട് കുട്ടികളടക്കം അഞ്ച് പേർ ഉൾപ്പെട്ട കുടുംബമാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ട് വർഷമായി ഇവർ ഹൈദരാബാദിൽ താമസിക്കുകയാണ്. മെച്ചപ്പെട്ട തൊഴിൽ തേടിയാണ് ഇവർ കേരളത്തിൽ എത്തിയത്.

അജ്മൽ, ഭാര്യ സഹുറ, ഭാര്യാ സഹോദരൻ അൻവർഷാ, അയൂബ്, അർഹാദ് എന്നിവരാണ് പോലീസ് കസ്റ്റയിൽ ഉള്ളത്. തിരിച്ചറയിൽ രേഖകൾ ഉള്ളതിനാൽ ഇവരെ തിരികെ അയക്കുമെന്ന് പോലീസ് അറിയിച്ചു. റോഹിംഗ്യൻ അഭയാർഥികൾ കേരളത്തിൽ എത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് ആർ.പി.എഫ് നീരീക്ഷണം കർശനമാക്കിയിരുന്നു. സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുന്നുമുണ്ട്.