കൊവിഡ്-19 : സൗദിയില്‍ 41 മരണം; പുതിയ രോഗികള്‍ 3372; 5085 പേര്‍ക്ക് രോഗമുക്തി

Jaihind News Bureau
Thursday, June 25, 2020

റിയാദ് – സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും 3372 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 5085 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ദമാമിലാണ് ഇന്ന് ഏറ്റവും കുടുതല്‍ രേഖപ്പെടുത്തിയത് – 333. മക്കയില്‍ 331 ഉം ഹുഫൂഫില്‍ 304 ഉം ഖത്തീഫില്‍ 304 ഉം റിയാദില്‍ 241 ഉം ജിദ്ദയില്‍ 218 ഉം ഖമീസ് മുശൈത്തില്‍ 143 ഉം അല്‍ഖോബാറില്‍ 139 ഉം  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 1420 ഉം രോഗബാധിതരുടെ എണ്ണം 170639 ഉം ആയി ഉയര്‍ന്നു. രോഗമുക്തരുടെ എണ്ണം 117882 ആണ്