നെടുമ്പാശേരിയില്‍ കഞ്ചാവ് വേട്ട ; പിടിയിലായത് ഉത്തരേന്ത്യയിലേക്കും കഞ്ചാവ് എത്തിക്കുന്ന സംഘം

Jaihind Webdesk
Thursday, June 3, 2021

കൊച്ചി : നെടുമ്പാശേരിയില്‍ എക്സൈസ് 40 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് എൻഫോഴ്സ്മെന്‍റും ആലുവ എക്സൈസും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്. നെടുമ്പാശേരി ദേശീയപാതയിൽ പറമ്പയത്തുവെച്ചാണ് സംഘത്തെ പിടികൂടിയത്.

കഞ്ചാവുമായി പോയ വാഹനത്തെ  പിന്തുടര്‍ന്ന് തടഞ്ഞാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്. കൊല്ലത്ത് വിതരണം ചെയ്യുന്നതിനു വേണ്ടി ആന്ധ്രയിൽ നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവ്. പാക്കറ്റുകൾ ആക്കി രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

മഹാരാഷ്ട്രയിൽ താമസിക്കുന്ന പളനി സ്വദേശി മുരുകൻ, കൊല്ലം സ്വദേശി രാജീവ് എന്നിവർ സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സിഐമാരായ അനി, ജി കൃഷ്ണകുമാർ ഉള്‍പ്പെടെയുള്ള 15 അംഗ സംഘം കഞ്ചാവുവേട്ടയിൽ പങ്കെടുത്തു. ഉത്തരേന്ത്യയിലേക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സ്ഥിരം കഞ്ചാവ് കടത്തു സംഘമാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു.