കുവൈത്തിൽ ഇന്ന് 4 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 195 ആയി

Jaihind News Bureau
Wednesday, March 25, 2020

കുവൈത്ത് : കുവൈത്തിൽ ഇന്ന് 4 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ ഇത്‌ വരെയായി വൈറസ്‌ ബാധിച്ചവരുടെ എണ്ണം 195 ആയി. 2 സ്വദേശികൾക്കും ഒരു ഫിലിപ്പീൻ പൗരനും, ഒരു സോമാലിയന്‍ പൗരനും ആണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 4 പേര്‍ രോഗമുക്തരായി . ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 43 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.