യു.എ.ഇയില്‍ നാല് കൊവിഡ് മരണം : 518 പേര്‍ക്ക് കൂടി രോഗം ; ആകെ രോഗികള്‍ 8756 ആയി

Jaihind News Bureau
Thursday, April 23, 2020

ദുബായ് : യു.എ.ഇയില്‍ നാല് പ്രവാസികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ച നാലുപേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മരണസംഖ്യ 56 ആയി.

പുതുതായി 518 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗികളുടെ എണ്ണം 8756 ആയി ഉയര്‍ന്നു. ഇന്ന് 91 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായതായും മന്ത്രാലയം അറിയിച്ചു.