കൊവിഡ്-19 : കുവൈറ്റില്‍ 4 മരണം കൂടി സ്ഥിരീകരിച്ചു; 514 പേർ പുതിയ രോഗികള്‍; 713 രോഗമുക്തര്‍

Jaihind News Bureau
Sunday, August 9, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 478 ആയി. 514 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 71713 ആയി. പുതിയതായി 713 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 63519 ആയി. 7716 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .