കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 4 മരണം; 388 പേർ രോഗബാധിതർ; 526 പേർക്ക് രോഗമുക്തി

Jaihind News Bureau
Monday, August 3, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 461 ആയി. 388 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 68299 ആയി. പുതിയതായി 526 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 59739 ആയി. 8099 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .