കൊവിഡ്-19 : കുവൈറ്റില്‍ 4 മരണം; പുതിയതായി രോഗം ബാധിച്ചത് 106 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 609 പേർക്ക്

Jaihind News Bureau
Thursday, June 11, 2020

കുവൈറ്റില്‍ COVID -19 മൂലം 4 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 279 ആയി. 609 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 34432 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 106 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 9637 ആയി. പുതിയതായി 849 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 24137 ആയി . 10016 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .