കൊവിഡ്-19 : കുവൈറ്റില്‍ 3 മരണം കൂടി സ്ഥിരീകരിച്ചു; ഇന്ന് രോഗബാധിതരായത് 385; 670 രോഗമുക്തര്‍

Jaihind News Bureau
Sunday, September 20, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 584 ആയി. 385 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 99434 ആയി. 670 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 90168 ആയി. 8682 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .