സൗദിയിൽ 30 മരണം; പുതുതായി രോഗം സ്ഥിരീകരിച്ചത് 2171 പേര്‍ക്ക്

Jaihind News Bureau
Wednesday, June 3, 2020

റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,369 പേര്‍ക്ക് കൊവിഡ് രോഗമുക്തിയുണ്ടായതായും 2,171 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 30 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 579 ആയും രോഗമുക്തരുടെ എണ്ണം 68,159 ആയും രോഗബാധിതരുടെ എണ്ണം 91,182 ആയും ഉയര്‍ന്നു.