കൊല്ലത്ത് മൂന്ന് വയസുകാരിക്ക് നേരെ ക്രൂരപീഡനം; തിളച്ച മീൻകറി കുഞ്ഞിൻ്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു; മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റില്‍

Jaihind News Bureau
Friday, April 17, 2020

കൊല്ലം കണ്ണനെല്ലുരിൽ മൂന്ന് വയസുകാരിക്ക് നേരെ ക്രൂരപീഡനം. കുഞ്ഞിൻ്റെ ശരീരത്തിലാകമാനം പൊള്ളലേറ്റു. മുത്തച്ഛനും പിതൃസഹോദരിയും ചേർന്നാണ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത്. തിളച്ച മീൻകറി കുഞ്ഞിൻ്റെ ശരീരത്തിൽ ഇവർ ഒഴിക്കുകയായിരുന്നു. 35 ശതമാനം പൊളളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമത്തിന് കണ്ണനെല്ലൂർ പൊലീസ് കേസെടുത്തു. മുത്തച്ഛനേയും പിതൃ സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസ് എടുത്തു. കുട്ടിയുടെ അമ്മയുടെ മൊഴിയെ തുടർന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.