താനൂരിൽ ബിജെപി-എസ്ഡിപിഐ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്

Jaihind Webdesk
Thursday, May 30, 2019

മലപ്പുറം താനൂരിൽ ബിജെപി-എസ്ഡിപിഐ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമത്തിൽ കുത്തേറ്റ നടുവിൽ നാലകത്ത് ഷാഫിയെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ബിജെപി വിജയാഹ്ലാദ പ്രകടനത്തിനിടെ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പ്രകടനം നടന്നുകൊണ്ടിരിക്കെ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്താണ് ആക്രമണമുണ്ടായത്.