ബക്രീദ് : സംസ്ഥാനത്ത് 3 ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

Jaihind Webdesk
Friday, July 16, 2021

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ സംസ്ഥാനത്ത്  ലോക്ഡൗണ്‍  നിയന്ത്രണങ്ങളില്‍ ഇളവ്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമേ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജൂവലറികള്‍ എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.