കൊവിഡ്-19 : കുവൈറ്റില്‍ 3 മരണം കൂടി സ്ഥിരീകരിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 432 പേർക്ക്; 618 രോഗമുക്തര്‍

Jaihind News Bureau
Monday, August 24, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 518 ആയി. 432 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 80,960 ആയി. 618 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 72,925 ആയി. 7,517 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .