കഞ്ഞിക്കുഴി ചിൽഡ്രൻസ്ഹോമിൽ നിന്ന് 3 കുട്ടികളെ കാണാതായി; തിരച്ചിൽ ഊർജ്ജിതം

Jaihind Webdesk
Tuesday, August 27, 2024

 

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകീട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി മാരാരിക്കുളം പോലീസ് അറിയിച്ചു. 15ഉം 14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ‌ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബസ് സ്റ്റാന്‍റുകളിലും ന​ഗരത്തിന്‍റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.