കൊവിഡ് : യു.എ.ഇയിൽ രോഗികൾ രണ്ടായിരം കവിഞ്ഞു : 277 പുതിയ കേസുകൾ ; ഒരു മരണം , ആകെ രോഗികൾ 2076

Jaihind News Bureau
Monday, April 6, 2020

ദുബായ് : യു.എ.ഇയില്‍ 277 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 2076 ആയി. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ 11 പേര്‍ മരിച്ചു. 23 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടു.