കൊവിഡ് 19 : സൗദിയില്‍ ഇന്ന് രോഗമുക്തരായത് 2151 പേര്‍; രോഗബാധിതർ 1569; 36 മരണം

Jaihind News Bureau
Wednesday, August 12, 2020


റിയാദ് : സൗദി അറേബ്യയില്‍ 2,151 പേര്‍ കൂടി കൊവിഡ് മുക്തരായി. 1569 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 3,269 ആയും രോഗബാധിതരുടെ എണ്ണം 2,93,037 ആയും ഉയര്‍ന്നു. 2,57,269 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 32,499 പേരില്‍ 1,826 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. റിയാദില്‍ 78 ഉം ഹായിലില്‍ 75 ഉം മക്കയില്‍ 68 ഉം ജിദ്ദയില്‍ 66 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു