യു എ ഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു: രാജ്യത്തെ മരണസംഖ്യ അഞ്ചായി ; 41 പുതിയ രോഗികള്‍,  ആകെ എണ്ണം 611 ആയി വര്‍ധിച്ചു

Jaihind News Bureau
Monday, March 30, 2020

ദുബായ് : യു.എ.ഇയില്‍ വീണ്ടും രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടൊപ്പം, ഇന്ത്യക്കാര്‍ ഉള്‍പ്പടെ 41  രോഗികളില്‍ കൂടി, പുതിയതായി രോഗം സ്ഥിരീകരിച്ചു. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് തിങ്കളാഴ്ച പുതിയ കണക്ക് പുറത്തുവിട്ടത്. ഇതോടെ, രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി.

41 പുതിയ കോവിഡ് കേസുകള്‍ സഹിതം, ആകെ  രോഗബാധിതരുടെ എണ്ണം 611 ആയി. രണ്ടു പേരുടെ നില ഗുരുതരമാണെന്നും അറിയുന്നു. അതിനിടെ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ രോഗസൗഖ്യം പ്രാപിച്ചു. അതേസമയം, രാജ്യത്ത് ഇതിനകം 220000 പേരെ കോവിഡ് രോഗ പരിശോധനക്ക് വിധേയരാക്കി.