സഭ്യേതരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ; രണ്ട് ബി.ജെ.പി നേതാക്കള്‍ക്ക് സസ്‌പെൻഷന്‍

Jaihind News Bureau
Monday, July 29, 2019

സഭ്യേതരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് രണ്ട് ബി.ജെ.പി നേതാക്കളെ പാർട്ടി സസ്‌പെൻഡ് ചെയ്തു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പാർട്ടി, യുവമോർച്ച നേതാക്കളാണ് സസ്‌പെൻഷനിലായത്.

ഐ.ടി നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിഡിയോ ഷെയർ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 12.35 മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോ ഏതാനും മാസം മുമ്പ് വീഡിയോയിൽ ഉള്ളവർതന്നെ ഷൂട്ട് ചെയ്തതാണെന്ന് കരുതുന്നു. സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീയോട് തന്‍റെ ഭർത്താവുമായി ബന്ധം തുടരരുതെന്ന് ബി.ജെ.പി നേതാവിന്‍റെ ഭാര്യ പറയുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

വീഡിയോ പുറത്തുവിട്ടതിൽ ഇവർക്കും പങ്കുണ്ടെന്ന് കരുതുന്നു. ഇതിൽ ഉൾപ്പെട്ട സ്ത്രീ കുളു പൊലീസ് സൂപ്രണ്ടിനെ സമീപിച്ചതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

https://youtu.be/B9766qsgkqk