മഹാരാഷ്ട്രയിലെ നാഗ്പുരിൽ പത്തൊൻപതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പീഡിപ്പിച്ച ശേഷം ജനനേന്ദ്രിയത്തിൽ ഇരുമ്പ്ദണ്ഡ് കുത്തികയറ്റി കൊടുംക്രൂരത. അറസ്റ്റിലായ പ്രതി യോഗിലാല്‍ രഹാങ്കടലെ എന്ന 52കാരന് സ്പിന്നിംഗ് മില്‍ സൂപ്പര്‍വൈസറാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവം നടന്നത് ജനുവരി 22നാണെങ്കിലും മൂന്ന് ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടി പീഡനവിവരം സഹോദരനോട് പറയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്കി. അതീവഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.
സഹോദരനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു യുവതി. സംഭവ ദിവസം വീട്ടില്‍ സഹോദരന് ഇല്ലെന്നറിഞ്ഞ യോഗിലാല്‍ രാത്രി മുറിയിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടിയുടെ വായില്‍ തുണിതിരുകി. ഇതേത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.