യുഎഇയില്‍ കൊവിഡ് മൂലം 17 മരണം ; ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

Jaihind News Bureau
Tuesday, February 9, 2021

 

ദുബായ് : യുഎഇയില്‍ കൊവിഡ് മൂലം 17 പേര്‍ കൂടി മരിച്ചു. ഇതോടെ, യുഎഇയിലെ ആകെ മരണസംഖ്യ 947 ആയി കൂടി. ചൊവ്വാഴ്ച 3310 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗം വന്നവര്‍ 3,32,603 ആയി. 18,596 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, പുതുതായി 3368 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നിരക്ക് 3,13,060. 165,796 പേരെ പരിശോധനയ്ക്കു വിധേയമാക്കി. യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ഗവണ്‍മെന്‍റ് മുന്നറിയിപ്പ് നല്‍കി.