യു.ഇ.യില്‍ 15 പേര്‍ക്ക് കൂടി കോവിഡ്-19 : രോഗബാധിതരുടെ എണ്ണം 113 ആയി

 

ദുബായ് : യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം 113 ആയി. നിലവിലുള്ള എല്ലാ രോഗികളുടെയും ശാരീരിക സ്ഥിതി തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.

കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ആസ്‌ട്രേലിയ, ജര്‍മനി, യു.എസ്, ഗ്രീസ്, റഷ്യ, ഉക്രെയ്ന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് വീതവുമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം ഇവിടെ മികച്ച ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

UAEcoronaCovid 19
Comments (0)
Add Comment