സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ്‌; ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പേര്‍ സൗദിയില്‍, രണ്ടാം സ്ഥാനത്ത് ഖത്തര്‍- 481; ബഹറിനിൽ 22 പുതിയ കേസുകള്‍

Jaihind News Bureau
Sunday, March 22, 2020


ദുബായ്  : സൗദി അറേബ്യയില്‍ 119 പേര്‍ക്ക് കൂടി പുതിയതായി  കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. മക്കയില്‍ 72, റിയാദില്‍ 34, ദമാമില്‍ 4, ഖത്തീഫില്‍ 4, അല്‍ ഹസയില്‍ 3, ഖോബാറില്‍ 3, ദഹ്റാനില്‍ 1, ഖസീമില്‍ 1 എന്നിങ്ങനെയാണ് ഞായറാഴ്ച പുതിയകായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 511 ആയി. 17 പേര്‍ രോഗമുക്തി നേടി. ഇതോടെ, ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പേര്‍ സൗദി അറേബ്യയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഖത്തറില്‍ ഇതിനകം 481 പേരില്‍ രോഗം സ്ഥിരീകരിച്ചു. രണ്ടാം സ്ഥാനത്ത് ഖത്തറാണ്. ഒമാനില്‍ ഇന്ന് മൂന്ന് പേരില്‍ രോഗം പുതിയതായി കണ്ടെത്തിയതോടെ ആകെ എണ്ണം 55 ആയി. ബഹ്‌റൈനില്‍ 22 പേരില്‍ രോഗം കണ്ടെത്തി. ഇതോടെ, ആകെ സംഖ്യ 332 ആയി കൂടി. യുഎഇയില്‍ നിലില്‍ 153 പേരും കുവൈത്തില്‍ 188 പേരും ചികിത്സയിലാണ്.