ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഗ്ലോബല്‍ കൗണ്‍സിലിലേക്ക് യുഎഇയില്‍ നിന്ന് 11 പേര്‍; യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

JAIHIND TV DUBAI BUREAU
Saturday, August 13, 2022

ദുബായ് : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ഗ്ലോബല്‍ കൗണ്‍സിലിലേക്ക് യുഎഇയില്‍ നിന്ന് പതിനൊന്ന് പേരെ നാമനിര്‍ദേശം ചെയ്തു. ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ പ്രസിഡന്‍റ് ഹൈദര്‍ തട്ടത്താഴത്ത്, അഖില്‍ ദാസ് ഗുരുവായൂര്‍, അനീഷ് ചളിക്കല്‍, ബിബിന്‍ ജേക്കബ്, ഫഹദ് അബ്ദുല്‍ഹമീദ് , ഫസല്‍ റഹ്മാന്‍, മയുരേഷ് സിസോഡിയ, മിര്‍ഷാദ് അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഷഹീം, റോബി യോഹന്നാന്‍, വി സനീഷ് കുമാര്‍ എന്നിവരാണ് പ്രതിനിധികള്‍. ഐ വൈ സി ഇന്റര്‍നാഷ്ണലിന്‍റെ, ഗ്ലോബല്‍ ചെയര്‍മാന്‍ യാഷ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.