‘ഫ്‌ളൈ വിത്ത് ഇന്‍കാസ് യുഎഇ ‘ : പത്താമത് വിമാനം വെള്ളിയാഴ്ച കൊച്ചിയിലേക്ക് പറക്കും

Jaihind News Bureau
Thursday, June 18, 2020

ദുബായ് : യുഎഇ കേന്ദ്രമായ കോണ്‍ഗ്രസ് അനുഭാവ പ്രവാസി കൂട്ടായ്മയായ ഇന്‍കാസും, റാസല്‍ഖൈമയിലെ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഫ്‌ളൈ വിത്ത് ഇന്‍കാസ് എന്ന പദ്ധതിയിലെ പത്താമത് വിമാനം വെള്ളിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെടും. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച ( ജൂണ്‍ 19 ) രാവിലെ ഒമ്പതിന് 221 യാത്രക്കാരുമായാണ് ഈ വിമാനം പുറപ്പെടുന്നത്.

അതേസമയം, ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം 168 യാത്രക്കാരുമായി വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് പുറപ്പെട്ടു. ഫ്‌ളൈ വിത്ത് ഇന്‍കാസിന്‍റെ എട്ടാമത്തെ ചാര്‍ട്ടേര്‍ഡ് സര്‍വീസായിരുന്നു ഇത്. കൂടാതെ, 221 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള മറ്റൊരു വിമാനം കൂടി വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ( ഒമ്പതാമത് സര്‍വീസ് ) പുറപ്പെടും. ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഇത്തരം സര്‍വീസുകള്‍ നടക്കുന്നത്. ജൂണ്‍ 17 ന് ബുധനാഴ്ച, ഡല്‍ഹിയിലേക്കും കൊച്ചിയിലേക്കും മറ്റു രണ്ടു വിമാനങ്ങള്‍ കൂടി പറന്നിരുന്നു.