നീരവ് മോഡിക്ക് അറസ്റ്റ് വാറന്‍റ്; റവന്യൂ ഇന്‍റലിജൻസിന്‍റെ വാറന്‍റ് ഇമെയിലിലൂടെ

Jaihind News Bureau
Monday, June 25, 2018

ഇറക്കുമതിച്ചുങ്കം വെട്ടിച്ച കേസിൽ വിവാദ വ്യവസായി നീരവ് മോഡിക്ക് റവന്യൂ ഇന്‍റലിജൻസ് ഇമെയിലിലൂടെ അറസ്റ്റ് വാറന്‍റ് അയച്ചു.  സൂറത്ത് കോടതിയുടേതാണ് ഉത്തരവ്. സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആനുകൂല്യങ്ങൾ മോഡിയുടെ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്‌തെന്നാണു റവന്യൂ ഇന്‍റലിജൻസിന്‍റെ കേസ്. 52 കോടി രൂപ ഇങ്ങനെ വെട്ടിച്ചെന്നാണു കണ്ടെത്തിയത്. കയറ്റുമതി സ്ഥാപനങ്ങൾക്കുള്ള നികുതി ഇളവാണു ദുരുപയോഗം ചെയ്തത്.

പഞ്ചാബ് നാഷണൽ ബാങ്കിനെ വഞ്ചിച്ചിട്ട് 13,000 കോടി തട്ടിയ മോഡി ഇപ്പോൾ വിദേശത്ത് ഒളിവിലാണ്. അതേ സമയം, മോഡിയുടെ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കിയശേഷവും നീരവ് നാലു തവണ ലണ്ടനിലെത്തിയതായി കണ്ടെത്തി.