കുട്ടിക്കാനം മരിയന്‍ കോളേജിലെ കാന്‍റീന്‍ വൃത്തിഹീനമായ സാഹചര്യത്തില്‍‌; വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Jaihind News Bureau
Monday, June 25, 2018

ഇടുക്കിയിലെ കുട്ടിക്കാനം മരിയൻ കോളേജിൽ പഴകിയ ഭക്ഷണവും ഇറച്ചിയും കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛർദിയുമായി 14 ഓളം വിദ്യാർഥിനികളാണ് മുണ്ടക്കയത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പഴകിയ ഇറച്ചിയും ഭക്ഷണവും അധികൃതർ പിടിച്ചെടുത്തു.

കുട്ടിക്കാനത്തെ മരിയൻ കോളേജിലെ മെസിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർഥികളെയാണ് ഛർദിയും വയറിളക്കവുമായി അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 14 വിദ്യാർഥിനികളാണ് ചികിത്സയിൽ കഴിയുന്നത്. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും കോളേജ് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. അസുഖബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികൾക്ക് ആശുപത്രി രജിസേ്ട്രഷൻ നൽകിയിട്ടില്ല.

https://www.youtube.com/watch?v=wOOEtEb9XsU

ഹോസ്റ്റല്‍ അടുക്കളയും പരിസരവും രാത്രി നായ്ക്കളുടെ താവളം

സംഭവം അറിഞ്ഞ് പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം എത്തും മുമ്പ് കാന്റീൻ വൃത്തിയാക്കുന്നതും പഴകിയ ഇറച്ചി കടത്തുകയും ചെയ്തു. മാത്രമല്ല രാത്രി കാലങ്ങളിൽ നായ്ക്കൾ കാന്റീനുള്ളിൽ കിടക്കുന്ന വൃത്തിഹീനമായ ദൃശ്യങ്ങളും ലഭിച്ചു.

വിദ്യാർഥികൾക്ക് വേണ്ടുന്ന കുടിവെള്ളം നൽകുന്ന ടാങ്കിൽ വാൽ മാക്രികളും. കൂത്താടികളും നിറഞ്ഞുകിടക്കുന്നതായി വിദ്യാർഥികൾ പറയുന്നു. സംഭവം പുറംലോകമറിയാതിരിക്കാൻ കോളേജിന്റെ ഹോസ്റ്റൽ ഗേറ്റ് പൂട്ടിയിരിക്കുകയാണ്.

ഇതിനോടകം വിദ്യാർത്ഥികൾ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ട്. ആഹാരത്തെക്കുറിച്ച് നിരവധി തവണ പരാതി പറഞ്ഞെങ്കിലും അധികൃതർ മൗനം പാലിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.