സഞ്ജുവിനും ഇന്‍റര്‍നെറ്റില്‍ പണികിട്ടി

Jaihind News Bureau
Friday, June 29, 2018

ബോളിവുഡ് താരം സഞ്ജയ്ദത്തിന്റെ ബയോപിക് ചിത്രമായ സഞ്ജു ഇന്റർനെറ്റിൽ ചോർന്നു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ടോറന്റ് ഡൗൺലോഡ് ലിങ്കിന്റെ സ്‌ക്രീൻഷോട്ടുകൾ ഷെയർ ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു എച്ച്.ഡി പ്രിന്റ് ചോർന്നതായും ട്വിറ്റർ ഉപയോക്താവ് അവകാശപ്പെടുന്നു.

ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ ചിത്രം ഇന്റർനെറ്റിൽ ചോർന്നത് വിജയത്തെ തന്നെ ബാധിച്ചേക്കാം. അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ രൺബീറിന്റെ ആരാധകർ, ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും തിയേറ്ററിൽ പോയി തന്നെ ചിത്രം കാണണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ ആസ്പദമാക്കി രാജ്കുമാർ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺബീർ കപൂറാണ് ചിത്രത്തിൽ സഞ്ജുവായി ജീവിക്കുന്നത്. വ്യത്യസ്ത ആറ് വേഷങ്ങളിലാണ് രൺബീർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സോനം കപൂർ, അനുഷ്‌ക ശർമ, മനീഷ കൊയ് രാള, പരേഷ് റാവൽ, ദിയ മിർസ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.