ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ എ.വി ജോർജിനെ പ്രതിയാക്കില്ല

Jaihind News Bureau
Sunday, June 17, 2018

വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജിനെ പ്രതിയാക്കില്ല.

ജോർജിനെ പ്രതിയാക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ പ്രത്യേക അന്വേഷണസംഘത്തിന് നിയമോപദേശം നൽകി. നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് അന്വേഷണ സംഘത്തിന് കൈമാറി.