ശിവകാര്‍ത്തികേയന്‍റെ സീമ രാജ സെപ്റ്റംബര്‍ 13ന്

Jaihind News Bureau
Friday, July 20, 2018

ശിവ കാർത്തികേയനും സാമന്ത അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സീമ രാജ. പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 13 ന് തിയേറ്ററുകളിലെത്തും.

തമിഴിൽ ഏറ്റവും കുടുതൽ പോപ്പുലാരിറ്റിയും താരമൂല്യവുമുള്ള നടൻമാരിൽ ഒരാളാണ് യുവ താരം ശിവ കാർത്തികേയൻ. താരത്തിന്റെ പുതിയ ചിത്രമാണ് സീമ രാജ.

സിമ്രാൻ, സൂരി, നെപ്പോളിയൻ, യോഗി ബാബു, സതീഷ്, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സാമന്തയും ശിവ കാർത്തികേയനും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണ് സീമ രാജ. കീർത്തി സുരേഷ് ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിനിമയുടെ അവസാന ഘട്ട ചിത്രീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സെപ്തംബർ 13ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 24 എ.എം സ്റ്റുഡിയോയുടെ ബാനറിയിൽ ആർ.ഡി രാജ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.