രൺബീർ ചിത്രം സഞ്ജു റെക്കോഡുകൾ തകർത്ത് മുന്നേറുന്നു

Jaihind News Bureau
Friday, July 6, 2018

ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം സഞ്ജു തീയറ്റുകൾ കീഴടക്കുകയാണ്. രൺബീർ നായകനായ ചിത്രം ബോളിവുഡ് വിപണിയുടെ കണക്കനുസരിച്ച് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്.

റിലീസ് ചെയ്ത് 7 ദിവസം പിന്നിട്ടപ്പോൾ 202.51 കോടി രൂപയുടെ കളക്ഷനോടെ 200 കോടി ക്ലബിലേയ്ക്കും രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഈ ചിത്രം എത്തി.

അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തിൽ 2009 ലെ ക്രിസ്മസ് റിലീസായി എത്തിയ അമീർ ഖാൻ ചിത്രം ത്രീ ഇഡിയറ്റ്‌സിന്‍റെ ആദ്യ ആഴ്ചയിൽ 202.47 കോടി രൂപയുടെ കളക്ഷൻ എന്ന റെക്കോഡാണ് ഇതോടെ തകർന്നത്. സിനിമ വിപണന അനലിസ്റ്റായ തരൻ ആദർശാണ് സഞ്ജുവിന്‍റെ കളക്ഷൻ റെക്കോർഡുകൾ പുറത്തെത്തിച്ചത്.

യഥാർത്ഥ സഞ്ജയ് ദത്ത് ചിത്രങ്ങളെക്കാൾ വൻ പ്രതികരണമാണ് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തെ ആധാരമാക്കി എടുത്തിരിക്കുന്ന ചിത്രത്തിന് ലഭിക്കുന്നത്.