രാജ്യം സ്വാതന്ത്ര്യദിന നിറവില്‍… ഇന്ദിരാഭവനിലും ആഘോഷപരിപാടികള്‍

Jaihind News Bureau
Wednesday, August 15, 2018

രാജ്യം ഇന്ന് 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ പതാക ഉയർത്തി. മതേതരത്വത്തിന്റെ മരണമണി മുഴങ്ങുന്ന അവസരമാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ ഐക്യം തകർക്കപ്പെടുന്നുവെന്നും അദ്ദേഹം സ്വാതന്ത്ര്യദിനാശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, തമ്പാനൂർ രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.