മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അളിയന്‍ കോണ്‍ഗ്രസില്‍; ബി.ജെ.പിക്ക് കനത്ത തിരിച്ചടി

Jaihind Webdesk
Saturday, November 3, 2018

ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍റെ അളിയന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൗഹാന്‍റെ ഭാര്യ സാധന സിംഗിന്‍റെ സഹോദരന്‍ സഞ്ജയ് സിംഗ് മസാനിയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബി.ജെ.പിയില്‍ കുടുംബവാഴ്ചയാണ് നടക്കുന്നതെന്ന് സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി. കമല്‍ നാഥിന്‍റേയും, ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസിലേക്കുള്ള സഞ്ജയ് സിംഗിന്‍റെ പ്രവേശം.

നവംബര്‍ 28 ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ചൗഹാന്‍റെ കുടുംബത്തില്‍നിന്നുതന്നെ ഒരാള്‍ കോണ്‍ഗ്രസിലേക്ക് വന്നത് ബി.ജെ.പിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.