പ്രവാസികളുടെ ഒപ്പമുണ്ടാകും; ‘പ്രവാസി ഹെൽപ്പ് ഡെസ്‌ക്കുമായി’ അടൂർ പ്രകാശ് എംപി

Jaihind News Bureau
Tuesday, April 28, 2020

ദുബായ് : ആറ്റിങ്ങൽ പാർലമെന്റ് പരിധിയിൽ നിന്നും ഗൾഫിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ‘ പ്രവാസി ഹെൽപ്പ്‌ഡെസ്‌ക്കുമായി ‘ അടൂർ പ്രകാശ് എംപി
ഭക്ഷണത്തിനും ചികിൽസക്കും മറ്റ് സഹായങ്ങൾക്കുമായി സഹായം അഭ്യർത്ഥിക്കുന്ന അനേകം ഫോണുകൾ ഓരോ ദിവസ്സവും എത്തുന്നു. അതിനൊക്കെ അടിയന്തിരമായ പരിഹാരം കാണുന്നതിനായി ഗൾഫിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് അടൂർ പ്രകാശ് എംപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി ആറ്റിങ്ങൽ എം.പി ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡസ്‌ക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നിന്നും യു.എ.യിൽ സന്ദർശക വിസയിലുള്ള കോവിഡ് ഭീതിമൂലം ഒറ്റപ്പെട്ട് മുറികളിൽ കഴിയുന്നവരും അസുഖങ്ങൾക്ക് ചികിൽസ തേടാനാവാതെ പ്രയാസപ്പെടുന്നവരുമായ സന്ദർശകവിസയിലുള്ളആളുകൾക്ക് അബുദാബി, ദുബായ്,ഷാർജ,അജ്മാൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലെ പത്തോളം പ്രൈവറ്റ് പോളിക്ലിനിക്കുകളിൽ സൗജന്യമായി ചികിൽസ നടത്താനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ചികിൽസാ സഹായങ്ങൾക്കും ഷാജി ഷംസുദീനുമായി ബന്ധപ്പെടാവുന്നതാണെന്നും അടൂർ പ്രകാശ് MP അറിയിച്ചു.
(ഫോൺ00971-507841786)