പോലീസിലെ ദാസ്യപ്പണി; അന്വേഷണത്തിനുള്ള ക്രൈം ബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും

Jaihind News Bureau
Monday, June 18, 2018

പോലീസ് ഡ്രൈവർ ഗവാസ്‌കറെ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ ആക്രമിച്ച സംഭവം അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. സുദേഷ് കുമാറിനെ സ്ഥലം മാറ്റിയ സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഗവാസ്‌കറിന് കണ്ണിനേറ്റ പരിക്ക് മൂലം കാഴ്ചയ്ക്ക് നേരിയ മങ്ങലുണ്ട്. കഴുത്തിൽ മർദനമേറ്റ ഭാഗത്തെ നീരും മാറിയിട്ടില്ല.