പുതിയ ദൗത്യവുമായി മെട്രോ മാന്‍

Jaihind News Bureau
Monday, June 25, 2018

മെട്രോമാൻ ഇ. ശ്രീധരന് പുതിയ ചുമതല. രാജ്യത്തെ മെട്രോ റെയിൽ സംവിധാനങ്ങളുടെ മാനദണ്ഡങ്ങൾ തീരുമാനിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായാണ് നിയമനം. കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അംഗീകാരം നൽകി. മെട്രോ സംവിധാനം കൂടുതൽ നഗരങ്ങളിലേക്കു വ്യാപിക്കുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ തീരുമാനിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്.

ഡൽഹി മെട്രോ നിർമാണത്തിന് നേതൃത്വം നൽകിയ ഇ. ശ്രീധരൻ, കൊച്ചി മെട്രോ സാധ്യമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. രാജ്യത്തെ വിവിധ മെട്രോ റെയിൽ പദ്ധതികൾക്കായി ശ്രീധരന്‍റെ അനുഭവസമ്പത്ത്  ഉപയോഗപ്പെടുത്തും.