താനൂരില്‍ പോലീസിനെതിരെ സിപിഎമ്മിന്‍റെ പ്രതിഷേധ പ്രകടനം; പ്രതിഷേധം പാര്‍ട്ടി അംഗത്തിന്‍റെ മകന്‍റെ അറസ്റ്റില്‍

Jaihind Webdesk
Sunday, June 16, 2024

 

മലപ്പുറം: താനൂര്‍ പോലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം. താനൂര്‍ നഗരത്തിലാണ് പ്രതിഷേധ പ്രകടനം.
പോലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പാര്‍ട്ടി അംഗത്തിന്‍റെ മകനെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. അറസ്റ്റ് ചെയ്ത  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രകടനം. സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് വിരുദ്ധമായി താനൂര്‍ പോലീസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം. സിപിഐഎം താനൂര്‍ ഏരിയാ കമ്മിറ്റിയാണ് പരിപാടി ഇന്ന് വെെകുന്നേരം പരിപാടി സംഘടിപ്പിച്ചത്.