പ്രളയ ദുരിതത്തിന് കാരണം കാലാവസ്ഥാപ്രവചനത്തിലെ പാളിച്ചയും ഡാം സേഫ്റ്റി അതോറിറ്റിയുടെ വീഴ്ചയും

Jaihind Webdesk
Tuesday, August 28, 2018

കാലാവസ്ഥാപ്രവചനത്തിലെ പാളിച്ചയും ഡാം സേഫ്റ്റി അതോറിറ്റിയുടെ വീഴ്ചയുമാണ് കേരളത്തിലെ പ്രളയ ദുരിതത്തിന് കാരണമായതെന്ന ഇ.ശ്രീധരൻ. നവകേരള നിർമിതിക്ക് പൂർണ്ണാധികാരമുള്ള സമിതി രൂപീകരിക്കണമെന്നും അദ്ദേഹം പൊന്നാനിയിൽ പറഞ്ഞു.

https://youtu.be/I4dWNGh4QD4

കാലാവസ്ഥാ പ്രവചനത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത കാലമാണിതെന്ന് ഇ.ശ്രീധരൻ.ഇതിലെ പാളിച്ചയും,ഡാം സേഫ്റ്റി അതോറിറ്റിയുടെ വീഴ്ച്ചയുമാണ് കേരളത്തിലുണ്ടായ പ്രളയദൂരിതത്തിന് കാരണമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. നവ കേരള നിർമിതിക്കായി പൂർണ്ണാധികാരമുള്ള സമിതി രൂപീകരിക്കണമെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.

12 ലക്ഷം കോടിയുടെ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്ന രാജ്യത്തിന് കേരളത്തിന്റെ പുനർ നിർമ്മാണം സാധ്യമാണെന്നും അദ്ദേഹം പൊന്നാനിയിൽ പറഞ്ഞു.