നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി 23ന് പരിഗണിക്കും

Jaihind News Bureau
Wednesday, July 4, 2018

നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഈ മാസം 23 ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി ഭാഗത്തിന് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കിയിട്ടുണ്ട്. ഏത് അന്വേഷണ ഏജൻസി വേണമെന്ന് തീരുമാനിക്കാൻ പ്രതിക്ക് അവകാശമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.