നടന്‍ ക്യാപ്റ്റന്‍ രാജുവിനെ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു

Jaihind News Bureau
Tuesday, July 3, 2018

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദേശത്ത് ചികിത്സയിലായിരുന്ന നടൻ ക്യാപ്റ്റൻ രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞയാഴ്ച ന്യൂയോർക്കിലേക്ക് പോകുംവഴി വിമാനത്തിൽവച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് തുടർന്ന് വിമാനം അടിയന്തരമായി മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയശേഷം ക്യാപ്റ്റൻ രാജുവിനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മെഡിക്കൽ ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ രാജുവിനെ വിവിധ പരിശോധനകൾക്ക് വിധേയമാക്കിയെന്നും പരിശോധനാ ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ആരോഗ്യപുരോഗതി സംബന്ധിച്ച് വിലയിരുത്താൻ സാധിക്കൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.