അബുദാബിയില്‍ ബിസിനസ് വിപുലീകരിക്കാന്‍ LIC; ധാരണാപത്രം ഒപ്പുവെച്ചു

Jaihind News Bureau
Sunday, July 15, 2018

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇൻറർനാഷനൽ, ബി.എസ്.സി ബഹറിൻ, ഐ.ബി.എം.സി ഇന്‍റർനാഷണൽ എന്നീ കമ്പനികൾ അബുദാബിയിൽ ധാരണാപത്രം ഒപ്പുവെച്ചു. എൽ.ഐ.സി ഇൻറ്റർനാഷണലിൻറെ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ അബുദാബിയിൽ മാർക്കറ്റ് ചെയ്യാനും ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായാണ് ധാരണയായത്.