താരസംഘടനയുടെ നിലപാടിനെതിരെ വൃന്ദ കാരാട്ട്

Jaihind News Bureau
Friday, June 29, 2018

അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാട് അപമാനകരമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സഹപ്രവർത്തകയെ അപമാനിച്ചയാൾക്ക്
അനുകൂലമായ പ്രമേയം പാസാക്കിയത് വിവേചനപരമെന്ന് അവർ മലപ്പുറത്ത് പറഞ്ഞു.

ജനാധിപത്യത്തിന് പകരം സംഘടന പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണ വിധേയനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.