ചടയമംഗലത്ത് കെ.എസ്.യുവിന്റെ റോഡ് ഉപരോധം, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Jaihind Webdesk
Tuesday, November 7, 2023


കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ചടയമംഗലത്ത് കെ.എസ്.യു പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. ചടയമംഗലം എംസി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രവര്‍ത്തകരെ പൂര്‍ണമായും മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ ലിവിന്‍ വേങ്ങൂര്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അനീസ് ഓയൂര്‍ അദ്ധ്യക്ഷത വഹിച്ചു .നേതാക്കളായ നസീബ് റഹ്‌മാന്‍, സജീര്‍ഖാന്‍, നൗഫല്‍ പോരേടം, മാഹിന്‍ പുത്തയം, വിനീത് ഇളമാട്, പൗര്‍ണമി, അന്‍ഷാദ്, ജിതിന്‍ എന്നിവര്‍ സംസാരിച്ചു.