കൊട്ടിയൂർ ദുരിതാശ്വാസ ക്യാമ്പിൽ ഡി വൈ എഫ് ഐ – എസ് ഡി പി ഐ സംഘർഷം

Jaihind News Bureau
Sunday, August 19, 2018

കണ്ണൂർ കൊട്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ ഡി വൈ എഫ് ഐ – എസ് ഡി പി ഐ സംഘർഷം. കൊട്ടിയൂർ നീണ്ടു നോക്കി ഐ ടി എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഡി വൈ എഫ് ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്.

ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പി. എസ് വൈശാഖ്, എൻ.ആർ അനൂപ്, അഭിലാഷ് എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.എസ് ഡി പി ഐ വളണ്ടിയർ യൂനിഫോം മിട്ട് എസ് ഡി പി ഐ പ്രവർത്തകർ ക്യാമ്പിൽ പ്രവേശിക്കാൻ ശ്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പേരാവൂർ സി ഐ ഉൾപ്പടെ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.സംഘർഷത്തിൽ പങ്കുള്ള 20 ൽ അധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.