കെ.പി.സി.സി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

Jaihind News Bureau
Thursday, June 28, 2018

കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡൻറുമാർ, പാർലമെൻററി പാർട്ടി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പാർലമെൻറ് തെരഞ്ഞെടുപ്പിനായുള്ള ഒരുക്കം യോഗം ചർച്ച ചെയ്യും. നിലവിലെ രാഷട്രീയ സാഹചര്യവും യോഗം വിലയിരുത്തും.

പ്രാദേശിക തലങ്ങളിൽ പാർട്ടിയുടെ പ്രവർത്തനം കടുതൽ ശക്തമാക്കണമെന്നതുൾപ്പെടെ കഴിഞ്ഞ നേതൃയോഗങ്ങളിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ തുടർ ചർച്ചയും യോഗത്തിൽ ഉണ്ടാകും. സർക്കാരിനെതിരായ സമര പരിപാടികൾക്കും യോഗം രൂപം നൽകും. രാവിലെ 10.30 ന് കെ.പി.സി.സി ഓഫീസിലാണ് യോഗം.