കൊവിഡ്: സി.പി.എം നോതാവിന്‍റെ റൂട്ട് മാപ്പ് പുറത്തുവിടുന്നില്ല; ആരോഗ്യവകുപ്പിനെതിരെ യുഡിഎഫ് പ്രതിഷേധം

Jaihind News Bureau
Saturday, July 11, 2020

 

പത്തനംതിട്ട: പത്തനംതിട്ടയിൽ രോഗബാധിതനായ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിന്‍റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.  ആരോഗ്യവകുപ്പ് സമ്മർദങ്ങൾക്ക് വഴങ്ങിയതു കൊണ്ടാണ് നടപടി വൈകുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. രോഗബാധിതന്‍റെ പ്രാഥമിക സമ്പർപ്പട്ടികയോ പ്രാഥമിക സഞ്ചാരപഥമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  ജില്ലയില്‍ ഗുരുതരമായ സാഹചര്യം നിലനില്‍ക്കെയാണ് ആരോഗ്യവകുപ്പിന്‍റെ ഈ അനാസ്ഥ.

 

teevandi enkile ennodu para